¡Sorpréndeme!

പരിഹസിച്ചവര്‍ക്കുള്ള മറുപടി | filmibeat Malayalam

2018-07-20 358 Dailymotion

Lucifer first look out
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ നിന്നും പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ പലരും കളിയാക്കിയിരുന്നു. കാലുകള്‍ മാത്രം കാണിച്ചിട്ടുള്ള പോസ്റ്ററായിരുന്നു അത്. മുണ്ടിന്റെ പരസ്യം കാണിക്കുകയാണോ എന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വന്ന പരിഹാസം. എന്നാല്‍ സിനിമയിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ഞെട്ടിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇത്തവണ സിനിമാപ്രേമികള്‍ക്കും ലാലേട്ടന്‍ ആരാധകര്‍ക്കും ഒരുപോലെ ആഘോഷിക്കാന്‍ പറ്റിയൊരു പോസ്റ്ററായിരുന്നു എത്തിയിരുന്നത്. അതില്‍ ഏട്ടന്റെ മാസ് ലുക്കായിരുന്നു എന്നതാണ് പ്രത്യേകത.
#Lucifer